സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെ തോല്‍പിച്ച് കേരളം. 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള മത്സരത്തിൽ 88 റണ്‍സിന് ആണ് കേരളം വിജയിച്ചത്. 260 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീര്‍ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
സ്‌കോര്‍: കേരളം: ഒന്നാം ഇന്നിങ്‌സ് – 165, രണ്ടാം ഇന്നിങ്‌സ് – 268. ജമ്മു കശ്മീര്‍: ഒന്നാം ഇന്നിങ്‌സ് – 174, രണ്ടാം ഇന്നിങ്‌സ് – 171.
സി.കെ. നായിഡു ട്രോഫിയില്‍ ഈ സീസണില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. ഇനിയുള്ള മത്സരങ്ങളില്‍ മേഘാലയയും ഗോവയും ഝാര്‍ഖണ്ഡുമാണ് കേരളത്തിന്റെ എതിരാളികള്‍. 30-ന് മേഘാലയയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
















