രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടി വിശദീകരിക്കാൻ സിപിഐഎം ഇന്ന് പയ്യന്നൂരിൽ പൊതുയോഗം നടത്തും.
വെളിപ്പെടുത്തൽ നടത്തിയ സിപിആഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം വാദം.
രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉൾപ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാർട്ടി ന്യായീകരണം. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വിശദീകരിക്കും.
അതേസമയം ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.
















