നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 2 കോടി രൂപ വില വരുന്ന 4 കിലോ മെതാക്വിലോൺ രാസലഹരി വിദേശ വനിതയിൽ നിന്ന് പിടികൂടി. ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ നിന്നുള്ള ഔറോ അഗോറോ ലത്തിഫാറ്റു (44) ആണ് പിടിയിലായത്. ഇവർ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ കണ്ണിയാണെന്നാണ് കരുതുന്നത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ദോഹയിൽ നിന്നെത്തിയ വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. വൈകിട്ട് ആറുമണിയോടെ കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കു പോകാൻ ആഭ്യന്തര ടെർമിനലിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ സംശയം തോന്നി പരിശോധന നടത്തിയത്. തുടർന്ന് ബാഗിന്റെ അടിയിൽ രഹസ്യ അറയിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയായിരുന്നു.
















