താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു.
അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഏറെ നേരം ഒരു ദിശയിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസും കാറും പിന്നീട് റോഡിൽ നിന്ന് മാറ്റി. എന്നാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്.
ചുരത്തിലെ റോഡ് വീതികൂട്ടൽ പ്രവൃത്തികളും നേരത്തെ ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്.















