ഏലത്തൂരിൽ 24 വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു. ഒന്നിച്ചു മരിക്കാം എന്ന് പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വർക് ഷോപ്പിൽ കഴുത്തിൽ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയ വൈശാഖ് യുവതിയുടെ മരണത്തിന് ശേഷവും ലൈംഗീകമായി പീഡിപ്പിച്ചതായി മൊഴി.
ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം കൂടി മൊഴിയെടുപ്പിൽ പുറത്തുവന്നതോടെ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വൈശാഖിന്റെ അകന്ന ബന്ധുകൂടിയാണ് യുവതി. വർഷങ്ങളായി പ്രണയത്തിനായതിനാൽ വിവാഹം കഴിക്കണം എന്നു യുവതി ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ പ്രതിക്ക് യുവതിയുടെ ഈ ആവശ്യം അംഗീകരിക്കാനായില്ല. കൂടാതെ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലും കൂടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.
















