തിരഞ്ഞെടുപ്പിൽ നൽകിയ തെരുവുനായ നിർമാർജന വാഗ്ദാനത്തിന്റെ ഭാഗമായി തെലങ്കാനയിൽ 200 ഓളം നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയതായി പരാതി.
തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിൽ ആണ് സംഭവം. 2025 ഡിസംബറിൽ തെലങ്കാനയിലെ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആയിരുന്നു സ്ഥാനാർത്ഥികൾ തെരുവ് നായ നിർമാർജനം വാഗ്ദാനം ചെയ്തത്. ഇതുപാലിക്കാനാണ് പഞ്ചായത്തിലെ പുതിയ ജനപ്രതിനിധികൾ ഇടപെട്ട് കൂട്ടത്തോടെ തെരുവു നായകളെ കൊന്നൊടുക്കുന്നത്.
ഡിസംബർ മുതൽ തെലങ്കാനയിൽ 1,100 ഓളം നായ്ക്കളെ കൊന്നൊടുക്കിയതായി മൃഗസംരക്ഷണ പ്രവർത്തകർ പരാതിപ്പെടുന്നു.
















