ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിനെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ.
2022 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചിരുന്നു.
ഈ സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് കേസെടുത്തത്. കേസ് പരിഗണിച്ച കോടതി ഷാഫി പറമ്പിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
















