ഉത്തർപ്രദേശിലെ ആഗ്രയിൽ എച്ച്ആർ മാനേജരായ യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) ആണ് കൊല്ലപ്പെട്ടത്. അതെ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 24 ആണ് കൊലപാതകം നടക്കുന്നത്. മിങ്കിയും വിനയും നേരത്തെ പ്രണയത്തിലായിരുന്നവരാണ്. എന്നാൽ അതിനിടയിൽ വിനയ് മിങ്കിയോടെ തനിക് വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ മിങ്കി ഇതിന് വിസമ്മതിക്കുകയും ഇവർ തമ്മിൽ ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാവുകയും പരസ്പരം വേർപിരിയുകയും ആയിരുന്നു. തുടർന്നും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് കൊലപാതകം നടക്കുന്നത്. വിനയ് മിങ്കിയെ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കിൽ ആക്കുകയും തല അറുത്തു മറ്റൊരു ചാക്കിലാക്കി സൂക്ഷിക്കുകയും ആയിരുന്നു ചെയ്തത്.
തുടർന്ന് ആരും ഇല്ലാത്ത സമയത്തു കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തിൽ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
















