Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തി, ചുറ്റിക കൊണ്ട് മരണം ഉറപ്പാക്കി മൃതദേഹം വെട്ടിനുറുക്കി ഓടയിലെറിഞ്ഞു : തന്റെ വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കാൻ ഭാര്യ ചെയ്ത കൊടുംക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2026, 11:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പണത്തോടുള്ള ആർത്തിയും വഴിതെറ്റിയ മോഹങ്ങളും മനുഷ്യനെ മൃഗമാക്കുന്ന കാഴ്ചകൾ നാം നിത്യവും കാണാറുണ്ട്. സ്വന്തം ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും മുന്നിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും ചവിട്ടിമെതിക്കാൻ മടിക്കാത്ത മനുഷ്യർ.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പവിത്രമായ ബന്ധങ്ങൾ പോലും ഇത്തരം സ്വാർത്ഥതയ്ക്ക് മുന്നിൽ ബലി നൽകപ്പെടുന്നു. കൂടെയുണ്ടാവുമെന്ന് വാക്കുനൽകിയവർ തന്നെ ഘാതകരായി മാറുന്ന അവിശ്വസനീയമായ ക്രൂരതകൾക്ക് നമ്മുടെ കാലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

​അത്തരത്തിൽ, സ്വന്തം സുഖങ്ങൾക്കും രഹസ്യങ്ങൾക്കും തടസ്സമാകാതിരിക്കാൻ, ജീവിതപങ്കാളിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഒരു നടുക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ സംഭലിൽ നിന്നും വരുന്നത്. പങ്കാളിയെ പാതിമെയായും ദൈവമായും കരുതുന്ന ഒരു സമൂഹത്തിൽ, പ്രാണനേക്കാൾ സ്നേഹിക്കേണ്ട ഭർത്താവിനെ വെറും തടസ്സമായി കണ്ട് ഇല്ലായ്മ ചെയ്ത ഒരു സ്ത്രീയുടെയും അവളുടെ കാമുകന്റെയും ക്രൂരതയുടെ കഥയാണിത്. സ്വന്തം മക്കളുടെ ഭാവി പോലും മറന്നുകൊണ്ട് ആ അമ്മ ചെയ്തുകൂട്ടിയ പ്രവർത്തികൾ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.

2025 നവംബറിൽ സ്കൂൾ വിട്ടു വന്ന പത്തു വയസ്സുകാരി ദിവ്യയും പന്ത്രണ്ടുകാരൻ കൃഷ്ണയും കണ്ടത് പരിഭ്രാന്തിയിലായ തന്റെ അമ്മ റൂബിയെയാണ്. തങ്ങളുടെ അച്ഛൻ രാഹുലിനെ കാണാനില്ലെന്ന വാർത്ത ആ കുഞ്ഞുങ്ങളെ തളർത്തിക്കളഞ്ഞു. ചെരുപ്പ് നിർമ്മാണവും മേസ്തിരിപ്പണിയുമായി കുടുംബം പുലർത്തുന്ന രാഹുൽ എവിടെപ്പോയി എന്ന ചോദ്യത്തിന് ആ വീടിന്റെ ചുവരുകൾക്ക് പോലും ഉത്തരമില്ലായിരുന്നു. ബന്ധുവീടുകളിലും ജോലിസ്ഥലത്തും അലഞ്ഞ റൂബി ഒടുവിൽ പോലീസിൽ പരാതി നൽകിയപ്പോൾ, പിതാവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുഞ്ഞുങ്ങൾ.

​പക്ഷേ, ആഴ്ചകൾക്ക് ശേഷം ചന്ദൗസി പോലീസ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിൽ നിന്നും ഉയർന്നത് ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയായിരുന്നു. തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന ചാക്കിൽ നിന്നും കണ്ടെടുത്തത് കൈകാലുകളോ തലയോ ഇല്ലാത്ത ഒരു മനുഷ്യശരീരം! ശരീരത്തിന് സമീപമുള്ള ബാഗിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ മാംസഭാഗങ്ങളും ഉണ്ടായിരുന്നു. അഴുകിത്തുടങ്ങിയ ആ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും, കൈത്തണ്ടയിലെ ആ ഒരു പച്ചകുത്തൽ സത്യത്തിലേക്ക് വിരൽ ചൂണ്ടി—അതിൽ ‘രാഹുൽ’ എന്ന് വ്യക്തമായി എഴുതിയിരുന്നു.

​തിരിച്ചറിയാനായി സ്റ്റേഷനിലെത്തിയ റൂബിയുടെ പെരുമാറ്റം പോലീസിനെ അമ്പരപ്പിച്ചു. തന്റെ ഭർത്താവിന്റെ പേര് പച്ചകുത്തിയ മൃതദേഹം മുന്നിൽ കിടക്കുമ്പോഴും “ഇത് എന്റെ ഭർത്താവല്ല” എന്ന് ഭാവഭേദമില്ലാതെ അവൾ തറപ്പിച്ചു പറഞ്ഞു. എന്നാൽ ആ നിസ്സംഗതയിൽ പോലീസ് സംശയം മണത്തു.

രാഹുലിന്റെ വസ്ത്രങ്ങൾ പരിശോധിച്ച പോലീസിന് ലഭിച്ച ഒരു ടീഷർട്ട് എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി. ‘Time for Change’ എന്ന് എഴുതിയ ആ ടീഷർട്ട് ധരിച്ചുനിൽക്കുന്ന രാഹുലിന്റെ ചിത്രം റൂബിയുടെ ഫോണിൽ തന്നെയുണ്ടായിരുന്നു. അതോടെ ആ വീട്ടമ്മയുടെ ഒളിപ്പിച്ചുവെച്ച ഇരുണ്ട മുഖം പുറത്തുവന്നു.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

​സോഷ്യൽ മീഡിയയിലൂടെ പുരുഷന്മാരെ വലയിലാക്കി ബ്ലാക്ക് മെയിൽ ചെയ്യുന്ന ഒരു അധോലോകമായിരുന്നു റൂബിയുടേത്. അഭിഷേക്, ഗൗരവ് എന്നീ രണ്ടു യുവാക്കളുമായി അവൾ ഒരേസമയം പ്രണയത്തിലായിരുന്നു. മക്കൾക്ക് ‘മാമൻ’മാരായി പരിചയപ്പെടുത്തിയ ഇവരിൽ ഗൗരവായിരുന്നു അവളുടെ പ്രധാന സഹായി.

നവംബർ 17-ന് രാഹുൽ വീട്ടിലില്ലാത്ത നേരം നോക്കി ഗൗരവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ റൂബി, മക്കളെ ഗോഡൗണിലേക്ക് ഉറങ്ങാൻ അയച്ചു. പക്ഷേ അർദ്ധരാത്രി അപ്രതീക്ഷിതമായി വീട്ടിലെത്തിയ രാഹുൽ കണ്ടത് തന്റെ ഭാര്യയെയും കാമുകനെയും ഒപ്പമാണ്. ആ തർക്കം രാഹുലിന്റെ മരണവിധി കുറിച്ചു. ഇത് ഞാൻ എല്ലാവരോടും പറയും എന്ന രാഹുലിന്റെ വാക്ക് റുബിയിൽ ഉണ്ടായിരുന്ന മൃഗത്തെ ഉണർത്തി.

​നാട്ടുകാർ അറിഞ്ഞാൽ താൻ അപമാനിതയാകുമെന്ന് ഭയന്ന റൂബി, രാഹുലിനെ തീർക്കാൻ ഗൗരവിനോട് ആവശ്യപ്പെട്ടു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് വീണ ഭർത്താവിനെ ഒരു ദയയുമില്ലാതെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത് സ്വന്തം ഭാര്യ തന്നെയായിരുന്നു. പിറ്റേന്ന് രാവിലെ മക്കളെ പതിവുപോലെ സ്കൂളിലയച്ച ശേഷം, ഇരുവരും ചേർന്ന് ആ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു.

പിന്നീട് മക്കളെ സിനിമയ്ക്കും ഹോട്ടലിലും കൊണ്ടുപോകുന്നതിനിടയിൽ, കാറിന്റെ ഡിക്കിയിൽ ആ മൃതദേഹഭാഗങ്ങൾ ഒളിപ്പിച്ചു കടത്തി ഗംഗാനദിയിലും ഓടയിലും എറിഞ്ഞു. ബാഗിലെന്താണെന്ന് ചോദിച്ച മക്കളോട് “പഴയ വിഗ്രഹങ്ങളാണ്” എന്നായിരുന്നു ആ അമ്മയുടെ മറുപടി.

​സ്വന്തം സുഖങ്ങൾക്കും വഴിവിട്ട ജീവിതത്തിനും തടസ്സമായ ഭർത്താവിനെ പൈശാചികമായി കൊലപ്പെടുത്തിയ റൂബി ഇന്ന് അഴികൾക്കുള്ളിലാണ്. പിതാവ് നഷ്ടപ്പെടുകയും മാതാവ് കൊലയാളിയാവുകയും ചെയ്തതോടെ അനാഥമായത് രണ്ട് പിഞ്ചുജീവിതങ്ങളാണ്. ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ റൂബിയുടെയും ഗൗരവിന്റെയും കള്ളത്തരങ്ങൾ പൊളിഞ്ഞപ്പോൾ, ഒരു കുടുംബത്തിന്റെ തകർച്ചയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന കഥയാണ് പുറംലോകം അറിഞ്ഞത്.

Tags: MurderANWESHANAM NEWSUTHARPRADESHഉത്തർപ്രദേശ്UTHARPRADESH CRIMERAHUL MURDER NEWSരാഹുൽ കൊലപാതകം

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies