ചെന്നൈ ∙ നാഗപട്ടണത്തു സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് മരിച്ചു. വെനസ്വലൻ പ്രസിഡന്റിനെ യു എസ് അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് ട്രമ്പിന്റെ കോലം കത്തിച്ചത്.
ബ്രാഞ്ച് സെക്രട്ടറി കല്യാണ സുന്ദര(45)മാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് ട്രമ്പിന്റെ കോലം കത്തിക്കാൻ ശ്രമിക്കുമ്പോൾ കല്യാണ സുന്ദരത്തിന്റെ ദേഹത്തേക്ക് തീപടരുകയായിരുന്നു
















