ശബരിമല സ്വർണക്കൊള്ള കേസിൽ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം അനുവദിച്ചു കൊല്ലം വിജിലൻസ് കോടതി. ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നതും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.
അറസ്റ്റിലായി 43–ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ശ്രീകുമാർ ജയിൽ മോചിതനായേക്കും.
















