ആക്ഷൻ ചിത്രങ്ങൾ പേരുകേട്ട സംവിധായകനാണ് ഷാജി കൈലാസ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
എന്നാൽ ഇപ്പോൾ താരം ഫീൽഡ് ഔട്ട്ആയി എന്ന തരത്തിലുള്ള ട്രോളുകളാണ് വരുന്നത്. ഇപ്പോഴിതാ മകൻ റുഷിൻ ഷാജി കൈലാസിന്റെ പുതിയവ്ലോഗിൽ തനിക്ക് വരുന്ന ട്രോളുകൾ പറ്റി സംസാരിക്കുകയാണ് ഷാജി കൈലാസ്.
‘ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂ. എങ്ങനെയൊക്കെ എന്തുമാത്രം ട്രോൾ ചെയ്തിട്ടുണ്ട്. എനിക്ക് സന്തോഷം മാത്രമല്ലേയുള്ളൂ. ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്റെ തൊഴിലിൽ ഞാൻ അഡ്ജസ്റ്റ് ചെയ്ത പോകുന്നു. എന്നെ ഓക്ക് എന്തൊക്കെ പറയുന്നുണ്ട്. ഞാൻ എല്ലാം നോക്കുന്നുണ്ട് എന്നിട്ട് സന്തോഷത്തോടെ ഇരിയ്ക്കുന്നു. ഇയാൾ ഓക്ക് ഔട്ട് ഡേറ്റഡ് അല്ലെ എന്ന് ചോദിക്കുന്ന ആളുണ്ട്. ഞാൻ അതിന് പറയുന്നത്, ഔട്ട് ഡേറ്റഡ് ആയിരിക്കാം നമ്മൾ പഴയ ആളല്ലേ.
പക്ഷെ ഇപ്പോൾ ലേറ്റസ്റ്റ് ജനറേഷനു മുന്നിൽ ഞങ്ങൾ ഹിറ്റ് കൊടുത്തില്ലേ. എനിക്ക് മത്സരം വരണം, എന്നെ വെല്ലുവിളിക്കണം, എന്നാൽ എനിക്ക് സന്തോഷത്തോടെ ചെയ്യാൻ കഴിയും. രണ്ട് തെറികൾ കേൾക്കുമ്പോൾ അല്ലേ സന്തോഷം ഉള്ളൂ. എല്ലാം നല്ലത് എന്ന് പറഞ്ഞാൽ ഓക്കേ എന്ന് പറയാൻ കഴിയുമോ. പണ്ടൊക്കെ തിയേറ്ററിൽ നിന്ന് ഇറങ്ങിയാൽ ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്.
ഏറ്റവും വലിയ ഹിറ്റ് കൊടുത്തിട്ടുള്ള ആറാംതമ്പുരാൻ ഇറങ്ങിയപ്പോൾ പ്രൊഡ്യൂസറിന്റെ മുന്നിൽ വന്നിട്ട് ഒരാൾ ഇത് എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയ രണ്ട് ദിവസം കഴിഞ്ഞാൽ പോകും എന്ന് പ്രൊഡ്യൂസറിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. സുരേഷ് കുമാർ അക്കെ പേടിച്ച പോയിട്ടുണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അത് അസൂയ കൊണ്ടാണ് പറയുന്നത് എന്ന്,’ ഷാജി കൈലാസ് പറഞ്ഞു.
















