ഡൽഹിയിൽ നാലു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. ഡൽഹിയിലെ പോലീസിൽ കമാൻഡോ ആയ കാജൽ ചൗധരി (27) നെയാണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
അഞ്ചു ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന് പോലീസ് അറിയിച്ചു. 2022 ലായിരുന്നു കാജൽ ഡൽഹി പൊലീസിൽ ചേർന്നത്. പിറ്റേ വർഷം 2023 കാജലും അങ്കുറും വിവാഹിദരാകുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് അങ്കുർ.
അങ്കുറിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം കാജലിനെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ പറഞ്ഞു.
തന്നോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അങ്കുർ കാജലിനെ മർദിച്ചു. മർദന വിവരം ഫോണിലൂടെ അങ്കുർ അറിയിച്ചതായും സഹോദരൻ പറഞ്ഞു. ഉടൻ തന്നെ കാജലിനെ ആശുപത്രിയിൽ എത്തിച്ചേക്കിലും അഞ്ചു ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു
പോലീസ് അങ്കുറിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒന്നര വയസ്സുള്ള മകനുണ്ട്.
















