യുക്രെയ്‌നിൽ കൊടും തണുപ്പ് തുടരുന്നതിനിടെ സമാശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. അതിശൈത്യം അതിരൂക്ഷമായ സാഹചര്യത്തിൽ, യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്‌നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചെന്നും ട്രംപ് വ്യക്തമാക്കി. അതിശൈത്യത്തിൽ വലയുന്ന രാജ്യത്ത് ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്‌നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്. ഫെബ്രുവരിയിൽ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















