അമേരിക്കയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വഷളാകുന്നു. കാനഡയിൽ നിർമിച്ച് യുഎസിൽ വിൽക്കുന്ന വിമാനങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായി വ്യാപാരക്കരാറിൽ ഏർപ്പെട്ടാൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 100% തീരുവ ചുമത്തുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ ഭീഷണി. ജോർജിയ ആസ്ഥാനമായുള്ള ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസിന്റെ വിമാനങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ വിസമ്മതിച്ചതിനുള്ള പ്രതികാരമായാണ് പുതിയ നടപടിയെന്ന് ട്രംപ് പറഞ്ഞു.
















