ഡൽഹി: രാജ്യത്തെ നാളികേര കർഷകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റിൽ ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നുള്ള നാളികേരവും നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ആഗോള വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്ന് കോടി ആളുകൾ പ്രവർത്തിക്കുന്ന മേഖലയിൽ, ഒരു കോടിയോളം വരുന്ന കർഷകർക്കും ഈ പദ്ധതി ഗുണമാകുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ ഈ പദ്ധതിയിൽ കേരളത്തിന് എത്രത്തോളം നേട്ടമുണ്ടാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇന്ത്യയിലെ നാളികേര ഉൽപ്പാദനത്തിൽ നിലവിൽ കർണാടകയാണ് ഒന്നാം സ്ഥാനത്ത്.
മുൻപ് കേരളമായിരുന്നു മുന്നിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ തെങ്ങുകളുള്ള സംസ്ഥാനം പക്ഷെ കേരളമാണ്. ഉൽപ്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാടും കർണാടകവുമാണ് മുന്നിൽ. ആന്ധ്രപ്രദേശാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനം.
രാജ്യത്തെ മൊത്തം നാളികേര ഉൽപ്പാദനത്തിന്റെ 28.5% കർണാടകയിൽ നിന്നാണ്. തുംകൂരു, ഹാസൻ ജില്ലകളാണ് പ്രധാന നാളികേര ഉൽപ്പാദന കേന്ദ്രങ്ങൾ. തമിഴ്നാട് ഉൽപ്പാദന ക്ഷമതയിൽ മുൻപന്തിയിൽ നിൽക്കുന്നു. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ വ്യാപകമായി കൃഷിയുണ്ട്. കേരളം ഏറ്റവും കൂടുതൽ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഉൽപ്പാദനത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ജില്ലകളായ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളും പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളാണ്. :പശ്ചിമ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.ലോകത്ത് നാളികേര ഉൽപ്പാദനത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിലൊന്നാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ആധുനിക കൃഷിരീതികളും ജലസേചന സൗകര്യങ്ങളും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായാണ് വിലയിരുത്തൽ. കേരളത്തിൽ തെങ്ങുകൾ ധാരാളമായുണ്ടെങ്കിലും ആധുനിക ശാസ്ത്രീയ രീതിയിൽ നാളികേര കൃഷി ഉണ്ടാകുന്നില്ല. ഇതാണ് ഈ രംഗത്ത് കേരളം പിന്നിലാകാൻ കേരളം.
















