കേരളത്തിലെ ഫുട്ബോൾ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രശസ്ത പരിശീലകനും മുൻ സർവ്വകലാശാലാ താരവുമായ പി.കെ. ഇബ്രാഹിംകുട്ടി (79) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ കോട്ടയം വാരിശ്ശേരിയിലുള്ള അദ്ദേഹത്തിന്റെ വസതിയായ ‘സോക്കർ കോട്ടേജിൽ’ പൊതുദർശനത്തിന് എത്തിക്കും.സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് താഴെത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
















