നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റില്‍, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോന്‍.ടി. ജോണ്‍, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രന്‍ എന്നിവരുടെ പേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയിരുന്നു.
മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോര്‍ത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഹൊറര്‍, ഹ്യൂമര്‍ ഫാമിലി ഡ്രാമ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഒപ്പം ക്‌ളീന്‍ എന്റര്‍ടൈനറുമാണ് ഈ ചിത്രം. മ്പാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസര്‍ – റെജി ജോര്‍ജ് കൊന്നത്തറയില്‍ ‘. അദ്ധ്വാനികളുമായ, സാധാരണക്കാര്‍ താമസ്സിക്കുന്ന ഒരു കാര്‍ഷിക ഗ്രാമത്തില്‍ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബൈജു എഴു പുന്നകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡിനോ പൗലോസ് ( തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) ശ്രീനാഥ്‌കേത്തി ( ആനിമല്‍, ലക്കി ഭാസ്‌ക്കര്‍ ഫെയിം) സലിം കുമാര്‍ജോയ് മാത്യ സായ് കുമാര്‍, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോണ്‍, കോട്ടയം രമേഷ്, സുനില്‍ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിന്‍ദാസ്, സിദ്ധാര്‍ത്ഥ് . പാലിയം ഷാജി, കെവിന്‍, റേച്ചല്‍ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്സബിജു,.
മനോഹരിജോയ്,. ഷൈനിസാറ.വീണാനായര്‍.അംബികാ നമ്പ്യാര്‍,.ചിത്രാ നായര്‍,. ലക്ഷ്മിശ്രീ., സിജി കെ. നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സന്തോഷ് ഇടുക്കി.
ഗാനങ്ങള്‍ – ബി.കെ. ഹരിനാരായണന്‍’
സംഗീതം. ഗോപി സുന്ദര്‍’.
ഛായാഗ്രഹണം.. ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍,
എഡിറ്റിംഗ് – ഗ്രേ സണ്‍’
കലാസംവിധാനം. ഹംസ വള്ളിത്തോട്
കോസ്റ്റ്യൂം ഡിസൈന്‍ – റോസ് റെജിസ്.
മേക്കപ്പ് -ജയന്‍ പൂങ്കുളം’
സ്റ്റില്‍സ്. നൗഷാദ് കണ്ണൂര്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിഖില്‍ .കെ. തോമസ്.
അസോസ്സിയേറ്റ് ഡയറക്ടേര്‍സ് – മിഥുന്‍ കൃഷ്ണ, വിവേക് വേലായുധന്‍
ഫിനാന്‍സ് കണ്‍ട്രോളര്‍ – ഷിബു സോണ്‍,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – സെന്തില്‍ പൂജപ്പുര,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിജു കടവൂര്‍’
pro വാഴൂര്‍ ജോസ്.
















