തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയെന്ന് ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെയും വീണാ ജോർജ് വിമർശിച്ചു.
ആരോഗ്യ വകുപ്പിനോട് കേന്ദ്രം അവഗണന തുടരുകയാണ്. കേരളത്തിന് എയിംസ് തരരുത് എന്ന നിലപാടാണ് കേന്ദ്രത്തിന്. തരേണ്ട എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും വീണാ ജോർജ് പറഞ്ഞു. എയിംസ് വേണമെന്ന് കേന്ദ്രത്തോട് ഇനിയും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
















