വിമാനാപകടത്തിൽ മരിച്ച അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടയിൽ മോഷണം. വിലാപയാത്രയ്ക്ക് ഒപ്പം സഞ്ചരിച്ചവരുടെ പക്കൽനിന്നും ഏകദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. അപകടത്തിന്റെ പിറ്റേ ദിവസം സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിലായിരുന്നു മോഷണം നടന്നത്. മോഷ്ടാക്കൾ 15 ഓളം സ്വർണമാലകൾ ആണ് കവർന്നത്
സംസ്കാര ചടങ്ങിലേക്ക് എത്തിയ ജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി മാത്രം 8000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇതിനിടയിലാണ് മോഷണം നടന്നത്.
















