ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷാംഗങ്ങള്‍ ചാടിക്കയറാന്‍ ശ്രമിച്ചതും വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞതും, വെല്ലില്‍(നടുത്തളം) ബാനര്‍ പിടിച്ചതുമെല്ലാം തമ്മില്‍ത്തമ്മില്‍ വെല്ലുവിളിക്കും വാക്കു തര്‍ക്കത്തിനും, വേലിചാട്ടത്തിനും വേദിയാക്കി. സ്പീക്കര്‍ക്ക് സഭയില്‍ നിന്നും താത്ക്കാലികമായി പോകേണ്ടിയും വന്നു. ഇടയ്ക്ക് സഭ നിര്‍വെച്ചു. പിന്നെ വീണ്ടും തിടങ്ങി. അപ്പോഴും നേരേ പോകില്ലെന്നുറപ്പായി. പിന്നെയും സ്പീക്കര്‍ ഓഫീസിലേക്കു പോയി. വീണ്ടും തിരിച്ചു വന്നെങ്കിലും, അപ്പോഴേക്കും പ്രതിപക്ഷം എന്നെന്നേയ്ക്കുമായി സഭ ബഹിഷ്‌ക്കരിച്ചു പോവുകയും ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടുന്നതിനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
എന്നാല്‍, അത് ശരിയല്ലെന്നും, കേസന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണ സംഘത്തിന്റെ കീഴിലാണെന്നും അവര്‍ക്ക് കാര്യങ്ങള്‍ നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഭാഗമായ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധം ആരംഭിച്ചു.സഭയിലെ നടുത്തളത്തില്‍ (വെല്‍-കിണര്‍) ഇറങ്ങിയാണ് പ്രതിഷേധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങളെല്ലാം വെല്ലില്‍ ഇറങ്ങിയതോടെ സ്പീക്കറെ സംരക്ഷിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് നിരന്നു. ബാനര്‍ ഉയര്‍ത്തിപ്പിച്ചതോടെ സ്പീക്കര്‍ക്ക് സഭയിലെ മറ്റു അംഗങ്ങളെ കാണാന്‍ കഴിയാതെയായി. അപ്പോള്‍ മന്ത്രി വി. ശിവന്‍കുട്ടി ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഡെസ്‌ക്കിലൂടെ കയറി നടന്ന് ഭയപ്പെടുത്തിയും സ്പീക്കറുടെ ഡയസ്സിലെ കമ്പ്യൂട്ടറും മൈക്കും, ടേഹിള്‍ ലാമ്പും പറിച്ചെറിഞ്ഞും, സ്പീക്കറുടെ കസേര എടുത്തു താഴെയിട്ടും പ്രതിഷേധിച്ച മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷത്തിന്റെ ഈ പ്രതിഷേധം ഒട്ടും ഇഷ്ടപ്പെട്ടില്ല. സ്പീക്കറെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
എന്നാല്‍, ഇതിനിടയില്‍ പ്രതിപക്ഷ അംഗം അന്‍വര്‍ സാദത്ത് സ്പീക്കറുടെ ഡയസ്സിലേക്ക് ചാടിക്കയറിയതും വാച്ച് ആന്റ് വാര്‍ഡ് വന്ന് തിരിച്ച് എടുത്തിട്ടു. പ്രതിപക്ഷത്തിന്റെ ബാനറും പ്ലക്കാര്‍ഡുകളും പിടിച്ചു വാങ്ങി. ഇതോടെ സ്പീക്കര്‍ എണിറ്റു പോയി. രംഗം ശാന്തമാകാന്‍ കുറച്ചു സമയമെടുത്തു. വീണ്ടും സ്പീക്കര്‍ തിരകെ വന്നു. ഇതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും നടത്തുളത്തില്‍ ഇറങ്ങി. തമ്മില്‍ വെല്ലുവിളിയും വാക്കേറ്റവും നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു, വാച്ച് ആന്റ് വാര്‍ഡന്‍മാര്‍ തല്ലിയെന്ന്. ഇത് പരിശോധിക്കണമെന്നായി. സ്പീക്കര്‍ അതിനു മറുപടി നല്‍കിയത്, വാച്ച് ആന്റ് വാര്‍ഡന്‍മാര്‍ ഒന്നും ചെയ്തില്ല എന്നാണ്. തന്നെ അന്ധനാക്കാനാണ് പ്രതിപക്ഷം ബാനര്‍ പിടിച്ചതെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു.
തന്നെ അന്ധനെപ്പോലെ നിയമസഭയിലിരുത്തിയത് അംഗീകരിക്കാനാവില്ല. സ്പീക്കര്‍ക്കും പരിരക്ഷയുണ്ട്. അത് മറക്കണ്ടെന്ന് പ്രതിപക്ഷ നേതാവിനോടായി ഷംസീര്‍ പറഞ്ഞു. അപ്പോഴും പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് ഉത്തരം കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി ഉത്തരം പറയാന്‍ എണീറ്റതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു. അപ്പോഴാണ് മുഖ്യമന്ത്രി ആ സത്യം പറഞ്ഞത്. പ്രതിപക്ഷ അംഗങ്ങള്‍ പിടിച്ചിരുന്ന ബാനറിന്റെ അറ്റത്തുള്ള കമ്പു വെച്ചാണ് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയത്. ഇത് താന്‍ കണ്ടുവെന്ന വാദം മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴാണ് അവര്‍ തിരിച്ചു തല്ലിയത്. എന്നു പറഞ്ഞതോടെ, പ്രശ്‌നം അവിടെ തീര്‍ന്നു. സഭയിലെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി പിരിയുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം സഭാ ടിവിയിലൂടെയും ചാനലുകളിലൂടെയും കണ്ടതോടെ നിയമസഭയില്‍ എന്താണ് നടക്കുന്നതെന്ന് സാധാരണ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടു.
CONTENT HIGH LIGHTS;Speaker says opposition blinded him: CM says Watch and Ward was beaten with a stick; Prithapakhsa leader says he was beaten back; Total chaos, fence-jumping and challenges in the assembly
















