സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. മരിച്ചത് തൃശൂര്‍ മയിലാടുംപാറ സ്വദേശി ഷിജു. വനത്തില്‍ ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് ഇവര്‍ ആട് മേയ്ക്കാന്‍ കാട്ടിലേക്ക് പോയത്. ആടിനെ തീറ്റുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഷിജുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കാടിനുള്ളില്‍ നിന്ന് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മേഖലയിലേക്ക് എത്തി മൃതദേഹം പുറത്തേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കാട്ടാനയേക്കണ്ട് ഭയന്ന് ഓടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Story Highlights : Wild elephant attack in Thrissur ; man killed
















