ബജറ്റിലെ കേന്ദ്ര അവഗണനക്കെതിരെ നാളെ നിയമസഭയില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടാനാണ് നീക്കം. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവരുന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനം കേന്ദ്രം സ്വീകരിക്കുന്നുവെന്നും കേരളത്തോട് കേന്ദ്രത്തിന് അവഗണനയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും പ്രതികരിച്ചിരുന്നു.
ബഡ്ജറ്റില്‍ ചില്ലറ ആശ്വാസമുണ്ടാകും എന്ന് പലരും കരുതിയിരുന്നു. ബജറ്റ് അവരെയും നിരാശപ്പെടുത്തി. കേരളത്തെക്കുറിച്ച് പരാമര്‍ശം തന്നെ ബഡ്ജറ്റില്‍ ഇല്ല. എക്കണോമിക് സര്‍വേയില്‍ കേരളത്തെ പലതവണ നേട്ടങ്ങളുടെ പേരില്‍ പരാമര്‍ശിച്ചിരുന്നു. പക്ഷേ, ബജറ്റില്‍ കേരളത്തിന്റെ പേര് വന്നില്ല. കോഴിക്കോട് എയിംസ് സ്ഥാപിക്കാവുന്നതാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രത്തില്‍ നേതാക്കളെ കാണുമ്പോള്‍ ഇപ്പൊ കിട്ടും എന്ന മട്ടിലാണ് സംസാരം. എല്ലാവര്‍ഷവും നിരാശയാണ് ഫലം – മുഖ്യമന്ത്രി പറഞ്ഞു.
വികസന കാര്യങ്ങളില്‍ കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുമ്പോള്‍, കേരളത്തില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : negligence in the budget; Special resolution in the Kerala Assembly tomorrow
















