14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം കൊടുങ്കാട്ടിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
തുടർന്ന് കാട്ടിലെ കൊടുതണുപ്പിൽ ഒരു രാത്രി മുഴുവൻ അതിജീവിച്ച പെൺകുട്ടി വൈകാതെ പുറത്തെത്തി. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബെൽഗാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
















