ഉത്തർപ്രദേശിൽ ഓൺലൈൻ ഗെയിം മാതാപിതാക്കൾ തടഞ്ഞതിന് ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്നു സഹോദരിമാർ ജീവനൊടുക്കി. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാരത് സിറ്റി ഏരിയയിൽ പുലർച്ചെ 2.30 ക്ക് ആയിരുന്നു സംഭവം. സഹോദരിമാരെ മൂന്നു കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നു. ഇത് മനസിലാക്കിയ മാതാപിതാക്കൾ കുട്ടികളുടെ ഈ ശീലത്തെ എതിർക്കുകയും ഫോൺ നൽകാതിരിക്കുകയും ചെയ്തു.
ഇതേ തുടർന്ന് “അമ്മേ, അച്ഛാ, ക്ഷമിക്കണം”എന്ന് ഒരു പേജ് വരുന്ന കുറിപ്പ് എഴുതി കുട്ടികൾ ആത്മഹത്യ ചെയ്യുകയ്യായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
















