രാജസ്ഥാനിൽ ആഭരണങ്ങൾ കൊള്ളയടിക്കാനായി അറുപതു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കമലാദേവി (60) ആണ് ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാൽത്തളകളും ധരിച്ചിരുന്ന മറ്റ് പല ആഭരണങ്ങളും കവർച്ച ചെയ്യാനായി കൊലപ്പെടുത്തിയത്.
രാജസ്ഥാനിലെ കൊഡ്യായി ഗ്രാമത്തിലാണ് സംഭവം നടന്നത്. അടുക്കള മേയ്ക്കാനായി വനത്തിലേക്ക് പോയതായിരുന്നു കമല ദേവി. ഏറെ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചു പോയപ്പോഴായിരുന്നു ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തിയത്.
കമലാദേവിയുടെ ആഭരണങ്ങൾ കവരുകയും കാൽത്തള കവരാൻ വേണ്ടി അക്രമികൾ അവരുടെ കാലുകൾ വെട്ടിമാറ്റുകയും ചെയ്തു. ഇതിനുശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു.
7.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ ലോക്കറ്റ്, കമ്മൽ, മൂക്കുത്തി എന്നിവയും അവരുടെ ശരീരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി കമലയുടെ കുടുംബം ആരോപിച്ചു. ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്നും അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
















