ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി സഭയിൽ തിരുത്തി.
പ്രൈവറ്റ് ബസുകളോട് മത്സര ഓട്ടം വേണ്ടെന്നാണ് കെഎസ്ആർടിസിക്ക് നിർദേശം നൽകിയത്. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ ബസുകൾ മാറ്റുകയും അത് വരുമാനം വർധിപ്പിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
എന്നാൽ കെഎസ്ആർടിസി ബസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി തിരുത്തിയതോടെ കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ല എന്ന് മാത്രമാണെന്നുമുള്ള നിലപാടെടുക്കുകയായിരുന്നു കെ.ബി. ഗണേഷ് കുമാർ.
















