ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പ്രതിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നെന്ന വെളിപ്പെടുത്തലുകളെ തുടർന്നാണ് നീക്കം.
പോറ്റിയുടെ വീട്ടിൽ പ്രമുഖർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതാണ് അന്വേഷണത്തിന് വഴിവെച്ചത്.
പോറ്റിയുടെ വീട്ടിൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും എല്ലാം നിത്യ സന്ദർശകരായിരുന്നെന്ന് മൊഴിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും അടൂർ പ്രകാശ് എം പി യുടെയും സന്ദർശനം വെളിപ്പെടുത്തിയ പോറ്റിയുടെ അയൽക്കാരന്റെ മൊഴിയെടുത്തു. പോറ്റിയുടെ വീട്ടിൽ ഇവർ എത്തിയതിന്റെ ഫോട്ടോകളും ശേഖരിച്ചു.
















