ഐശ്വര്യവും സമ്പത്തും കുന്നു കൂടാനായി അന്ധവിശ്വാസത്തിന്റെ പുറകെ പോകുന്നവർ നിരവധിയാണ് നമ്മൾക്ക് ചുറ്റും. അധ്വാനിക്കാൻ വയ്യാതെ എളുപ്പവഴിയിലൂടെ കാര്യം നേടുക എന്ന ലക്ഷ്യം ആണ് ഇവരെ ഇത്രയും ക്രൂരരാക്കുന്നത്. പണത്തിനും പ്രതാപത്തിനുമായി എന്ത് ദുഷ്ടത്തരവും ചെയ്യാൻ ഇപ്പൊ ആളുകൾ തയാറാണ്.
കൂടോത്രം ദുർമന്ത്രവാദം അങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കുന്നുമുണ്ട് ചിലരൊക്കെ അത് വിശ്വസിക്കുന്നും ഉണ്ട്. മനുഷ്യനെ ദ്രോഹിച്ചു പണം നേടുക അല്ലക്കിൽ നമ്മളുടെ ശത്രുക്കളെ ഇല്ലാതാക്കാൻ ദൈവത്തെ കൂട്ടുപിടിച്ചു നടത്തുന്ന ഒരുതരം അന്ധവിശ്വാസമാണ് ഇവയൊക്കെ.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുന്ന നൂറു ശതമാനം സാക്ഷരതാ എന്ന് വിശ്വസിക്കുന്ന കേരളത്തിൽ നടന്ന ഒരു സംഭവം മനുഷ്യ മനസാക്ഷിയെ ശരിക്കും നോവിക്കുന്ന ഒരു തരം സംഭവമായിരുന്നു. സ്വന്തം വീടിന്റെ ഐശ്വര്യത്തിനായി, ചോര ചിന്തിയും നരഭോജികളായി മാറിയും അവർ ആടിത്തീർത്തത് പൈശാചികതയുടെ അങ്ങേ അറ്റമായിരുന്നു. പണത്തിനും പ്രതാപത്തിനുമായി അന്ധവിശ്വാസം കൊണ്ട് ചെയ്തു കുട്ടിയെ കൊടും ക്രൂരത. ഐശ്വര്യം കുന്നു കൂടാനായി 2022ൽ നടന്ന ഒരു ക്രൂര കൊലപാതക സംഭവം ആയിരുന്നു എലത്തൂർ നരബലി കേസ്.
2022 കൊച്ചിയിൽ എലത്തൂരിലാണ് സംഭവം നടക്കുന്നത്. ഇവർ കൂടുതലും ലക്ഷ്യം ഇടുന്നത് പാവപെട്ട സ്ത്രീകളെയാണ്. പണം നൽകാമെന്ന വിശ്വാസത്തിലായിരുന്നു എല്ലാ സ്ത്രീകളും വീണത്. മറ്റുള്ളവരുടെ പണമില്ലാത്ത ദയനീയ അവസ്ഥ ചൂഷണം ചെയ്തു നടത്തുന്ന നരബലിയായിരുന്നു അത്.
ഈ നരബലിയുടെ ആദ്യത്തെ ഇര ഷേണായീസ് റോഡിൽ ലോട്ടറി വിറ്റു നടന്ന സാധാരണക്കാരിയായിരുന്നു റോസ്ലിൻ എന്ന സ്ത്രീയായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും അന്തസ്സായി ജീവിക്കാൻ ശ്രമിച്ച റോസ്ലിനെ തേടിയെത്തിയതായിരുന്നു ഷാഫി എന്ന വില്ലൻ. സിനിമയിൽ അഭിനയിപ്പിക്കാം, ലക്ഷങ്ങൾ സമ്പാദിക്കാം എന്ന മോഹനവാഗ്ദാനം നൽകി അയാൾ റോസ്ലിനെ വശത്താക്കി.
പണത്തിന് ആവശ്യം ഉള്ളതിനാൽ ആ പാവം സ്ത്രീ അത് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ഒരിക്കൽ ആരും അറിയാതെ കൊച്ചിയിൽ നിന്നും ഒരു കാറിൽ അവർ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക് യാത്രയായി.
അവിടെ ഭഗവൽ സിങ്ങും ഭാര്യ ലൈലയും അവർക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ റോസ്‌ലിയോട് ഒരു കട്ടിലിൽ കിടക്കാനായി പറഞു. സംശയം തോന്നിയപ്പോൾ ഒരു നീലചിത്ര നിർമ്മാണത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചു. ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി കൈകാലുകൾ വരിഞ്ഞുമുറുക്കി. മൂന്ന് ലക്ഷം രൂപ കിട്ടുമെന്ന പ്രതീക്ഷയിൽ അവർ അതിനെല്ലാം സമ്മതിച്ചു കൊടുത്തു.
എന്നാൽ അടുത്ത നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞു. പെട്ടന്ന് ഇവരെ പച്ചമരുന്നുകൾ അരയ്ക്കുന്ന തടിമേശയിൽ കിടത്തി ഷാഫിയും ഭഗവൽ സിങ്ങും ലൈലയും ചേർന്ന് ക്രൂരമായ പീഡനങ്ങൾ തുടങ്ങി. റോസ്ലിന്റെ രഹസ്യഭാഗങ്ങളിൽ കമ്പി കൊണ്ട് കുത്തിയും, ശരീരഭാഗങ്ങൾ ഓരോന്നായി മുറിച്ചു മാറ്റിയും അവർ ക്രൂരതകൾ തുടർന്ന്.
വേദന കൊണ്ട് നിലവിളിക്കുന്ന റോസ്‌ലിനെ കണ്ട് ഒരു തരി പോലും ദയ ആ ക്രൂരർക്ക് തോന്നിയില്ല. തന്നെ ഒന്നും ചെയ്യല്ലേ എന്ന് ആ പാവം സ്ത്രീ കേണപേക്ഷിച്ചു. ഒടുവിൽ വേദന കൊണ്ട് പുളഞ്ഞ് ആ പാവം സ്ത്രീ മരിച്ചു. മരിച്ചതിന് ശേഷം അവരുടെ ചോര കപ്പുകളിൽ ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. ഐശ്വര്യം വരുമെന്ന ഷാഫിയുടെ വാക്കിന് പിന്നാലെ ഭ്രാന്തമായി പായുകയായിരുന്നു ആ ദമ്പതികൾ. ശേഷം റോസ്ലിന്റെ ശരീരം 50-ൽ അധികം കഷ്ണങ്ങളാക്കി മുറിച്ച് വീടിന് പിന്നിലെ കുഴിയിൽ അവർ ആരും അറിയാതെ മൂടി.
അത് കൊണ്ട് നിർത്താൻ അവർ തയാറായില്ല. മൂന്ന് മാസങ്ങൾക്ക് ശേഷം അവർ തങ്ങളുടെ രണ്ടാമത്തെ ഇരയെ തേടി ഇറങ്ങി. അടുത്ത ഇര പത്മം എന്ന സ്ത്രീയായിരുന്നു. റോസ്ലിനെ കൊണ്ടുപോയതുപോലെ തന്നെ പണവും ഐശ്വര്യവും വാഗ്ദാനം ചെയ്ത് ആയിരുന്നു ഷാഫി പത്മത്തെയും ഇലന്തൂരിലെത്തിച്ചു.
എന്നാൽ പത്മത്തിന്റെ കാര്യത്തിൽ ഇവർക്ക് ചില പ്രശ്നങ്ങൾ സംഭവിച്ചു. പത്മം പണത്തെച്ചൊല്ലി ഷാഫിയുമായി ഒരു തർക്കമുണ്ടായി. അതോടെ പ്രതികൾ തങ്ങളുടെ പഴയ പതിവ് ഉപേക്ഷിച്ചു പത്മത്തെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. കൊലപാതകത്തിന് ശേഷം റോസ്ലിനെ ചെയ്തതുപോലെ തന്നെ അതിക്രൂരമായി പത്മത്തെയും കഷ്ണങ്ങളാക്കി മുറിച്ചു മാറ്റി. ശേഷം പ്രതികൾ അവരുടെ ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
ആയുരാരോഗ്യത്തിനും സമ്പത്തിനും വേണ്ടിയുള്ള ‘മാന്ത്രിക വിധി’ ആയിരുന്നു ഇത്. ഷാഫി പറയുന്ന എന്ത് കാര്യവും ഐശ്വര്യത്തിനും പണത്തിനും ആരോഗ്യത്തിനുമായി അവർ നിഷ്കരുണം ചെയ്യാൻ തുടങ്ങി. എന്നാൽ കുറ്റവാളികൾ ഒന്നും ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറയുന്നത് പോലെ ഇവിടെയും അത് സംഭവിച്ചു.
പത്മത്തെ കാണാനില്ലെന്ന ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇത് കേസിന് വലിയൊരു വഴി തിരിവായി. ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അവർക്ക് ഒന്നും കണ്ടുപിടിക്കാൻ ആകാത്തതിനാൽ ലോക്കൽ പോലീസിൽ നിന്നും കേസ് സിറ്റി പോലീസ് കമ്മീഷണറുടെ കൈകളിലെത്തി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കടവന്ത്രയിൽ നിന്ന് പത്മം ഒരു വെള്ള സ്കോർപ്പിയോ കാറിൽ കയറിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ വണ്ടി പിന്തുടർന്ന അന്വേഷണം ഷാഫിയിലേക്കും തുടർന്ന് ഇലന്തൂരിലെ ഭഗവൽ സിങ്ങിലേക്കും എത്തി.
ഭഗവൽ സിങ്ങിനെ ചോദ്യം ചെയ്തപ്പോൾ യാതൊരു കൂസലുമില്ലായിരുന്നു. പിടിക്കപെടില്ല ആത്മ വിശ്വാസം ആകാം അതിന് കാരണം. ഒടുവിൽ പോലീസ് അയാളുടെ വീടിനു ചുറ്റുമുള്ള മണ്ണ് മാന്തി പരിശോധിക്കാൻ തീരുമാനിച്ചു. ഒടുവിൽ വീടിന് ചുറ്റുമുള്ള മണ്ണ് മാന്തി പരിശോധനയിൽ റോസ്ലിന്റെയും പത്മത്തിന്റെയും ശരീരഭാഗങ്ങൾ ബക്കറ്റുകളിലായി ആ കുഴികളിൽ നിന്ന് കണ്ടെടുത്തു.
സംഭവം പുറത്തു വന്നതോടെ കേരളക്കര മൊത്തം ഞെട്ടി. ഒരു മനുഷ്യർക്ക് ഇത്രയും ക്രൂരരാകാമോ എന്ന് വരെ കരുതി. ഇലന്തൂരിലെ ആ വീട് ഇപ്പോൾ ഒരു പ്രേതാലയം പോലെയാണ്. ആ വീടിന് മുന്നിലെ വഴിയിലൂടെ പോകുന്നവർ പോലും ഇന്നും ഭയപ്പെടുന്നു. എന്നാൽ അയൽവാസികൾക്ക് പോലും ഭഗവൽ സിങ്ങിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. എന്നാൽ സൗമ്യതയുടെ ആ മുഖംമൂടിക്ക് പിന്നിൽ ഇത്രയും ക്രൂരമായ ഒരു മനസ്സ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരും കരുതിയിരുന്നില്ല.
ഇന്നും ആ വീടിന്റെ ചുവരുകളിൽ രക്തത്തിന്റെ ഗന്ധമുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. അന്ധവിശ്വാസവും അത്യാഗ്രഹവും ഒരു മനുഷ്യനെ എത്രത്തോളം മൃഗമാക്കുമെന്ന് ഇലന്തൂർ നരബലി കേസ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടി. മരിച്ച പാവം സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളം ഇന്നും ആ കേസിന്റെ വിധിക്കായി കാത്തിരിക്കുകയാണ്.
















