കേന്ദ്ര ബഡ്ജറ്റിനെ പ്രശംസിച്ചുകൊണ്ടു കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയാണ് ഈ ബജറ്റ് എന്നും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റാണെന്നും ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
2070 ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ധാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചിരുന്നു. ഇതിനെതിരെ സുരേഷ് ഗോപി അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചില്ല.
















