കൊച്ചിയിൽ എസ്.ഐ.ആർ ജോലി സമ്മർദം മൂലം ബി.എൽ.ഒ ആത്മഹത്യ ചെയ്തു. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്.എൻ.എം കോളേജിലെ ക്ലാർക്കുമായ ഷിജി (49) ആണ് ആത്മഹത്യ ചെയ്തത്.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളർത്തിയിരുന്നു. ജോലിയിലെ സ്‌ട്രെസും ഭാരവും ഒക്കെ സഹപ്രവർത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു.
തുടർന്ന് ഇന്ന് രാവിലെ താൻ ജോലി ചെയുന്ന കോളേജിലെ പ്രിൻസിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
















