വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സംസ്ഥാന സർക്കാർ. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക എന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. 235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും ഉൾപ്പെടുന്നതാണ് ഹാർബർ. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി ബോട്ടുകൾ അടുപ്പിക്കാനും മീൻ കയറ്റി ഇറക്കാനും സൗകര്യമൊരുക്കും.
CWPRS പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹാർബർ നിർമിക്കാൻ തീരുമാനമെടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക, തീരദേശ നിയന്ത്രണ മേഖല (CRZ) അനുമതികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ ഭാഗമായാണ് അധികമായി ഒരു ഫിഷിങ് ലാൻഡിങ് സെന്റർ കൂടി സ്ഥാപിക്കാൻ തീരുമാനമായത്. പിടിച്ചുകൊണ്ടുവരുന്ന മത്സ്യം എളുപ്പത്തിൽ കരയ്‌ക്കെത്തിക്കാനും ബോട്ടുപോലുള്ള വാഹനങ്ങളിലേക്ക് മാറ്റാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമായാണ് പുതിയ ഹാർബർ എത്തുന്നത്.
Story Highlights : Government to construct a new fishing harbour at Vizhinjam















