ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പുത്തന്‍ സാധ്യതകള്‍ക്ക് ഇടം ഒരുക്കുമെന്ന വിശദീകരണമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റേത്. ഇതിനോടകം 55 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക മത്സ്യ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
യുഎസ് വിപണി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി വ്യക്തമാക്കി. 55 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക, മത്സ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ് വിപണി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്‌നം സൃഷ്ടിക്കില്ല. വ്യാപാര കരാറില്‍ ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കും – അദ്ദേഹം വിശദമാക്കി.
രണ്ടു പേജുള്ള രേഖയില്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നും സംയുക്ത പ്രസ്താവനയെ കുറിച്ച് പിയൂഷ് ഗോയല്‍ പ്രതികരിച്ചു. യുപിഎ കാലത്തെ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യയെ ദോഷകരമായി ബാധിച്ചു എന്നും കേന്ദ്ര വാണിജ്യ മന്ത്രി വിമര്‍ശനമുന്നയിച്ചു.
ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്‍വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനുള്ള റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നാണ് കമ്പനികളുടെ പിന്മാറ്റം. മാര്‍ച്ചില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത റഷ്യന്‍ എണ്ണ വിതരണം മാത്രമായിരിക്കും ഉണ്ടാവുക എന്നുമാണ് വിവരം. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയോ എന്നതില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇന്ത്യ യുഎസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.
Story Highlights : India-US trade deal; ‘Ultimately will help farmers’; Piyush Goyal
















