കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ നിന്നും അകലം പാലിക്കണം എന്നും കേരളം അകലം പാലിച്ചാലേ മാറ്റം ഉണ്ടാവു എന്നും അമിത് ഷാ. ഷിഫ്റ്റിങ് ദി ലെൻസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ മാവോയിസ്റ്റ് സ്വാധീനം പൂർണമായും ഇല്ലാതാക്കുകയാണ് കേന്ദ സർക്കാറിനെ ലക്ഷ്യമെന്ന് പറഞ്ഞ ഷാ ജനങ്ങൾ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ദോഷ വശങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു.
കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിലാണെന്ന് ആരോപിച്ച ഷാ കമ്യൂണിസ്റ്റ് ആശയം ഗോത്ര ക്ഷേമത്തിന്‍റെ പേരിൽ ആളുകളെ സായുധ പ്രവർത്തനത്തിലേക്ക് തള്ളി വിടുകയാണെന്ന് പറഞ്ഞു.
രാജ്യത്ത് ഇന്ന് കമ്യൂണിസ്റ്റുകൾ വളരെ കുറച്ചെ ബാക്കി നിൽക്കുന്നുള്ളൂവെന്നും അത് കേരളത്തിൽ മാത്രമാണെന്നും ഷാ പറഞ്ഞു. കൂടാതെ ഇത്തവണത്തെ തെരഞ്ഞെുപ്പിൽ അതും ഇല്ലാതാകുമെന്നും ഷാ വാദിച്ചു. അതിന്റെ മുന്നോടിയാണ് തിരുവനന്തപുരത്തു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
















