ലോക്സഭയിൽ ഇന്ത്യ-യുഎസ് കരാറിനെതിരേ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നടന്ന ലോക്സഭാ മീറ്റിംഗിൽ ആയിരുന്നു രാഹുൽ ഗാന്ധി തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണെന്നും അങ്ങനെ വേണമെക്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ അമേരിക്ക അവിടുത്തെ കർഷകരെ സംരക്ഷിക്കും പോലെ ഞങ്ങളും സംരക്ഷിക്കുമെന്ന് പറയണം എന്നും രാഹുൽ ട്രംപിനോടായി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എപ്സ്റ്റീൻ കേസിൽ മൂന്ന് മില്യൺ ഫയലുകൾ ലോക്ക് ആണെന്നും അതിനാൽ പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. കൂടാതെ ‘നിങ്ങൾ ഇന്ത്യയെ വിറ്റു, ഇന്ത്യയെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്, ഭാരത് മാതാവിനെ. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?’, രാഹുൽ ഗാന്ധി സഭയിൽ ആഞ്ഞടിച്ചു.
















