ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ താരം രേണു സുധി. തന്നെ തൈക്കിളവി എന്ന് വിളിക്കാൻ ‘ശാന്തിവിള ദിനേശ് അപ്പൂപ്പൻ’ ആരാണെന്നാണ് രേണു സുധി ചോദിച്ചു. താൻ ദുബായിൽ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആരോ അയച്ച് തന്നെന്ന് താൻ പറഞ്ഞല്ലോ എന്നും ധൈര്യമുണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനും രേണു സുധി വെല്ലുവിളിക്കുന്നുണ്ട്.
‘ഞാൻ എയറിൽ തന്നെയാണ് ഇപ്പോഴും. എയറിൽ നിന്നും ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി സംസാരിക്കുന്ന ഒരുപാട് വ്ലോഗർമാരുണ്ട്. അവർക്കൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നെ അനുകൂലമായിട്ട് പറയുന്ന വ്ലോഗിലൂടെയാണ് എന്റെ നെഗറ്റീവുകൾ കേൾക്കുന്നത്. സിനിമാക്കാരെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു. പക്ഷേ ശാന്തിവിള ദിനേശ് അപ്പൂപ്പാ..കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ. എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പ താങ്കൾക്ക്. ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയിൽ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കിൽ താനത് സോഷ്യൽ മീഡിയയിൽ ഇടടോ’, എന്നാണ് രേണു സുധി പറഞ്ഞത്.
















