കെഎസ്ആർടിസി ബസിൽ ഇരിക്കുന്ന നടൻ മോഹൻലാലും പുറത്തു നിന്നും അത് ഷൂട്ട് ചെയ്യുന്ന സംവിധായകൻ പ്രിയദർശനും ആണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. കെഎസ്ആർടിയിസുടെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.
KSRTC Ad shoot. Directed by Priyadarshan ❤️#Mohanlal pic.twitter.com/gCsB4fZ40a
— Film Wood Fiscal (@FilmWoodFiscal) February 10, 2026
തൊടുപുഴയിലാണ് പരസ്യ ചിത്രീകരണം നടക്കുന്നത്. ഷൂട്ടുമായി ബന്ധപ്പെട്ട കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ് മോഹൻലാൽ.
കെ ബി ഗണേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…
‘കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡർ ആയ നമ്മുടെ സ്വന്തം മോഹൻലാൽ കെഎസ്ആർടിസിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. പ്രിയദർശന്റെ സംവിധാനത്തിൽ ആണ് പരസ്യചിത്രം ചിത്രീകരിച്ചത്.
ഇതൊരു വെറും പരസ്യചിത്രമല്ല, മലയാളിയുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്!
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് (Lalettan x Priyan), മറുവശത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആനവണ്ടി. ഈ കോംബോ വരുമ്പോൾ അത് വെറുമൊരു പരസ്യമായിരിക്കില്ല, മറിച്ച് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കും എന്ന് ഉറപ്പ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാത്ത, ലാലേട്ടന്റെ ഒരു സിനിമയെങ്കിലും കാണാത്ത മലയാളികൾ ഉണ്ടാകില്ലെന്ന് അറിയാം.
ഇനി യാത്രകളെല്ലാം നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ.. ഗണേഷ് കുമാർ കുറിച്ചു.
















