മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങൾ നൽകിയ നടനാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ താരം കൂടിയായ നടന് ഇന്ന് കൈ നിറയെ സിനിമകളാണ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വില്ലനായി പേട്രിയറ്റിലും താരം ഉണ്ട്. അടുത്തിടെ ഫഹദിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണ് മിഴിച്ച്, ഇമ ചിമ്മാതെ ഒരു വശത്തേക്ക് മാത്രം കുറേ നേരം നോക്കിയിരിക്കുന്ന ഫഹദ് ഫാസിലിന്റെ വീഡിയോ ആണ് ഏറെ ശ്രദ്ധ നേടിയത്.
എന്തോ അഗാധമായി ചിന്തിക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പിന്നാലെ പരിഹാസ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. ട്രോളുകളിലും ജിഫ് വീഡിയോകളിലും ഫഹദിന്റെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. പിന്നാലെ കാര്യമറിയാതെ ഒരാളെ പരിഹസിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഫഹദിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയത്.
എഡിഎച്ച്ഡി ഉള്ള ആളാണ് ഫഹദ് എന്നും ഇത്തരക്കാർ പെട്ടെന്ന് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുന്നത് സ്വാഭാവികമാണെന്നും ആരാധകർ പറയുന്നു. ആർക്കും ഈ അവസ്ഥ മനസിലാകില്ലെന്നും അത് വന്നാലെ അറിയാനാവൂ എന്നും ഇവർ പറയുന്നുണ്ട്. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി എന്ന രോഗം. ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്.
അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം ആണ് എഡിഎച്ച്ഡി. എനിക്ക് ആ രോഗാവസ്ഥയുണ്ട്. വലിയതായിട്ടല്ലെങ്കിലും ചെറുതായിട്ട് എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടെത്തിയത്.
















