സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്എസ്എ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. എസ്എസ്എ ഫണ്ട് അനുവദിച്ചിട്ടും അത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതി ഇടപെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിക്കാരും ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു.
ഇതോടെ വരുന്ന തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വിഷയങ്ങളും ഇന്ന് കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. കേസ് കോടതി വീണ്ടും മാറ്റുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Story Highlights : we didn’t received SSA funds says state government in supreme court
















