Entertainment

‘മോളിവുഡ് ലെജന്റ്’ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് അവതാരക; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ച് ഭ്രമയുഗം

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. കഴിഞ്ഞ ദിവസം രാത്രി 7.30ന് ‘ഭ്രമയു​ഗം’ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

‘മോളിവുഡ് ലെജന്റ്’ എന്ന വിശേഷണത്തോടെയാണ് മമ്മൂട്ടിയെ അവതാരക അഭിസംബോധന ചെയ്തത്. ഭ്രമയു​ഗത്തെ കുറിച്ച് പറഞ്ഞ അവതാരക ‘മോളിവുഡ് ലെജന്റ് മമ്മൂട്ടി’ എന്ന് പറഞ്ഞതും വലിയ കരഘോഷവും ആർപ്പുവിളികളും ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്. അർജുൻ അശോകന്റെ പേരും വേദിയിൽ പറയുന്നത് കേൾക്കാനാകും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.