മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. കഴിഞ്ഞ ദിവസം രാത്രി 7.30ന് ‘ഭ്രമയുഗം’ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
Malayala Cinema’s Modern Day Masterpiece #Bramayugam screened at the Academy Museum Of Motion Pictures 👏🏻❤️
Historic moment for Mollywood, @mammukka was specially mentioned in the introduction 🔥
— AB George (@AbGeorge_) February 13, 2026
‘മോളിവുഡ് ലെജന്റ്’ എന്ന വിശേഷണത്തോടെയാണ് മമ്മൂട്ടിയെ അവതാരക അഭിസംബോധന ചെയ്തത്. ഭ്രമയുഗത്തെ കുറിച്ച് പറഞ്ഞ അവതാരക ‘മോളിവുഡ് ലെജന്റ് മമ്മൂട്ടി’ എന്ന് പറഞ്ഞതും വലിയ കരഘോഷവും ആർപ്പുവിളികളും ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്. അർജുൻ അശോകന്റെ പേരും വേദിയിൽ പറയുന്നത് കേൾക്കാനാകും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
















