ഈ സര്‍ക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്ന് രമേശ് ചെന്നിത്തല. ഉയർന്നുവരുന്ന ഓരോ ആരോപണങ്ങളും തന്നെപ്പോലുള്ള ഭക്തന്മാർക്ക് വേദന ഉണ്ടാക്കുന്നതാണ്. യുവതീ പ്രവേശനത്തില്‍ തുടങ്ങിയതാണ്. കോണ്‍ക്ലേവുകള്‍ നടത്തുന്നത് വെട്ടിപ്പ് നടത്താനാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയുമായി ഉയർന്നുവരുന്ന വിഷയങ്ങളിൽ മന്ത്രി വി.എൻ. വാസവൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു.
ഏഴു കോടി രൂപ എങ്ങനെയാണ് അയ്യപ്പസംഗമത്തിന് ചെലവ് വന്നത്. അയ്യപ്പ ഭക്തന്മാരോടുള്ള ഏറ്റവും വലിയ ക്രൂരതയാണിത്. പരിപാടി കഴിഞ്ഞിട്ടാണ് സ്പോൺസർമാരെ കണ്ടെത്തുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. ശരിയായ അന്വേഷണം നടത്തിയാൽ പലരും അകത്ത് പോകും. ജനങ്ങളുടെ പണം ഉപയോഗിച്ച് ഏകപക്ഷീയമായി കെഎസ്ആർടിസി ബസുകളിൽ പ്രചരണം നടത്തുന്നു. പരസ്യം ചെയ്ത് യാഥാർഥ്യം മൂടി വയ്ക്കാൻ സർക്കാരിനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
















