ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ നിർണ്ണായക നീക്കങ്ങളുമായി പൊലീസ്. കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇപ്പോൾ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണസംഘം.
പെൺകുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്ന ബന്ധുവിനെയാണ് ഇനി പിടികൂടാനുള്ളത്.
2022 മുതൽ ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞദിവസം സുഹൃത്തിനോട് വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നിലവിൽ കുട്ടിയെ സുരക്ഷിത കേന്ദ്രമായ സ്നേഹിത സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
















