കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാര ചടങ്ങിന് എത്തിയത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞ് ആലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന അച്ഛനാണ് താനെന്നും പ്രധാനമന്ത്രിയുടെ നിര്‍ദേശം സ്വീകരിച്ചാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ശിവരാത്രിയുടെ ചടങ്ങുകള്‍ക്കായി കോയമ്പത്തൂരിലേക്കുള്ള യാത്ര പാതി വഴിയെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത്.
തുടര്‍ന്ന് ശിവരാത്രി യാത്ര ഉപേക്ഷിച്ച് മല്ലപ്പള്ളിയിലേക്ക് എത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രിക്കുവേണ്ടിയും അനുശോചനം അറിയിച്ചു. വലിയ സന്ദേശമാണ് നമ്മുടെ കൊച്ചു കേരളത്തിനു ആലിന്‍ നല്‍കിയത്. അവയവദാനത്തിലൂടെ ഒട്ടേറെപ്പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്‍ മലയാളികളുടെ ഇടയില്‍ എന്നും ജീവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ സുരേഷ് ഗോപി കുഞ്ഞുമോള്‍ ഇനി ദൈവമാണെന്നും പറഞ്ഞു.
STORY HIGHLIGHT : suresh-gopi-pays-tribute-to-aalin-he-hailed-alin-as-a-hero-who-gave-a-new-lease-of-life-to-many
















