ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കിയിരിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ ഇന്ന് ഇ ഡിയ്ക്ക് മുന്നിൽ ഹാജരായേക്കും.
ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി.
ഇടനിലക്കാരനായി പ്രവർത്തിച്ച കൽപ്പഷിനും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ മൂന്നുപേരെയാണ് ഇ ഡി ചോദ്യം ചെയ്തത്. നാളെയാണ് നടൻ ജയറാമിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതികളിലൊരാളായ പോറ്റിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും നിലവിൽ അന്വേഷണ പരിധിയിലാണ്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യുന്നതോടെ കൊള്ളയ്ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിദേശബന്ധങ്ങളെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്
















