സുപ്രീം കോടതിയിൽ ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴുമുതൽ ആരംഭിക്കും. പുന:പരിശോധനയെ എതിർക്കുന്നവർക്ക് മൂന്ന് ദിവസം അതായത് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആരംഭിച്ചു 22 ഓടെ വാദം പൂർത്തിയാകും. യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
















