ആലുവയിൽ ഫുട്ബോൾ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മധ്യവയസ്കൻ അന്തരിച്ചു. കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടിൽ അലി (53) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















