ശബരിമല യുവതി പ്രവേശനത്തോടനുബന്ധിച്ചു ആചാര സംരക്ഷണത്തിനായി സംസ്ഥാനസർക്കാർ നിലപാടെടുക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും എൻഎസ്എസ് നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നെന്നും ജി. സുകുമാരൻ നായർ. കൂടാതെ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കടന്നുവന്നത് ഇപ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പുതിയ ബെഞ്ചിന്റെ ഭാഗത്ത് നിന്നും ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ.
















