ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികൾ പാലിച്ചാണ് നടപടി.
രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യൽ നിശ്ചയിച്ചിരിക്കുന്നത്. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് രണ്ട് സമാന കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
















