ശബരിമല യുവതീപ്രവേശന വിഷയത്തിൽ അഴകുഴമ്പൻ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശന വിഷയത്തിൽ നിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ വിഷയത്തിൽ തീരുമാനമോ ഉറപ്പോ നിലപാടോ സർക്കാറിനില്ലെന്നും എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ട് വേണമെന്നും സതീശൻ പരിഹസിച്ചു. അതുപോലെ സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാൽ പോരെന്നും സത്യവാങ്മൂലം തിരുത്തിയില്ലെങ്കിൽ ഇവരുടെ കാപട്യം പുറത്തു വരുമെന്നും സതീശൻ ആരോപിച്ചു.
സത്യവാങ്മൂലം തിരുത്തിനൽകാൻ പത്തു മിനിറ്റ് പോരേ എന്നും അദ്ദേഹം ചോദിച്ചു.
















